വാക്‌സിൻ സ്വീകരിച്ച് ദിവസങ്ങൾക്കുള്ളിൽ നഴ്‌സിന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു


കാലിഫോർണിയ: കോവിഡ് വാക്‌സിൻ സ്വീകരിച്ച് ദിവസങ്ങൾക്കുള്ളിൽ 45 വയസ്സുകാരനായ നഴ്‌സിന് വീണ്ടും രോഗം സ്ഥിരീകരിച്ചു. കാലിഫോർണിയയിലെ രണ്ട് പ്രാദേശിക ആശുപത്രികളിലായി നഴ്‌സിംഗ് സേവനമനുഷ്ഠിക്കുന്ന മാത്യു ഡബ്യു ഒരാഴ്ച്ച മുന്നെയാണ് ഫൈസർ വാക്‌സിൻ സ്വീകരിച്ചത്. ഡിസംബർ 18ന് വാക്‌സിൻ സ്വീകരിച്ച അനുഭവം സമൂഹ മാധ്യമത്തിലൂടെ അദ്ദേഹം തന്നെ പങ്കുവെച്ചിരുന്നു.

വാക്‌സിൻ എടുത്ത ശേഷം കൈ ചെറുതായി തടിച്ചുവെന്നല്ലാതെ മറ്റ് പാർശ്വഫലങ്ങളൊന്നും ഉണ്ടായില്ലെന്നും മാത്യു ഫേസ്ബുക്കിൽ കുറിച്ചു. ഇതിന് ഒരാഴ്ച്ച പിന്നിടുമ്പോഴാണ് മാത്യുവിന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട് പുറത്തുവരുന്നത്.

ശാരീരികാസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാൾ ചികിത്സ തേടിയതിന്റെ ഭാഗമായാണ് വീണ്ടും കോവിഡ് ടെസ്റ്റ് നടത്തുന്നതും തുടർന്ന് രോഗ സ്ഥിരീകരണം നടത്തുന്നതും. എന്നാൽ ഇതിൽ അസ്വാഭാവികതയൊന്നുമില്ലെന്നാണ് ഇദ്ദേഹത്തെ ചികിൽസിച്ച ഡോക്ടർ പറയുന്നത്. വാക്‌സിനെടുത്ത് 10 മുതൽ 14 ദിവസം വരെയെങ്കിലുമെടുക്കും അത് ഫലപ്രദമാകാൻ എന്നാണ് ഡോക്ടർ റാമേഴ്‌സ് അഭിപ്രായപ്പെടുന്നത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക