ന്യൂഡല്‍ഹി: സമൂഹത്തിലെ വലിയൊരു വിഭാഗം ആളുകള്‍ക്കു വാക്സീന് നല്കുമ്പോള് തന്നെ വൈറസിന്റെ വ്യാപനം തടയാന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്നും അതുകൊണ്ടു തന്നെ എല്ലാവരിലേയ്ക്കും വാക്സിന് എത്തിക്കേണ്ടതില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് വാക്സീന് സ്വീകരിക്കേണ്ടവരുടെ മുന്‍ഗണനാപട്ടിക തയാറാക്കിയിട്ടുണ്ടെങ്കിലും വാക്സീന് സ്വീകരിക്കാന്‍ ആരെയും നിര്ബന്ധിക്കില്ല.
രാജ്യത്തെ മുഴുവന്‍ ആളുകളും വാക്സീന് സ്വീകരിക്കണമെന്ന കാഴ്ചപ്പാടും സര്‍ക്കാരിനില്ല. കോവിഡ് വന്നുപോയവര്‍ക്കു വാക്സീന് നല്‍കേണ്ടതുണ്ടോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ശരീരത്തില്‍ ആന്റിബോഡിയുള്ളവര്ക്കും വാക്സീന് നല്‍കണമോയെന്ന കാര്യത്തില്‍ ചര്‍ച്ച തുടരുന്നതേയുള്ളൂവെന്നും കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ് പറഞ്ഞു.