കോവിഡ് മുക്തരായവരിൽ ആശങ്ക സൃഷ്ടിച്ച് ഫംഗസ് ബാധ: രാജ്യ തലസ്ഥാനത്ത് പത്തോളം മരണം


പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: കോവിഡ് പിന്നാലെ ആശങ്ക ഉയര്‍ത്തി ഫംഗസ് ബാധയും . കൊവിഡ് മുക്തരിലാണ് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് . പ്രതിരോധ ശേഷി കുറയുന്നത് മൂലമാണ് മ്യൂക്കര്‍മൈക്കോസിസ് എന്ന ഫംഗസ് ബാധ ഏല്‍ക്കുന്നത്. ഫംഗസ് ബാധയേറ്റ പത്തോളം പേര്‍ മരണത്തിന് കീഴടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ 13 പേര്‍ക്കും അഹമ്മദാബാദില്‍ 44 പേര്‍ക്കും ഫംഗസ് ബാധയേറ്റെന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.

മ്യൂക്കർമൈക്കോസിസ് ബാധ പുതിയതല്ലെങ്കിലും ഇതു കോവിഡ് രോഗികളിൽ തുടരെ റിപ്പോർട്ട് ചെയ്യുന്നതാണ് ആശങ്ക നൽകുന്നത് . നേരത്തേ കോവിഡ് മുക്തി നേടിയ ആളിന്റെ താടിയെല്ലിനു ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നു. കാൻസർ, പ്രമേഹം തുടങ്ങിയവയ്ക്കു ചികിത്സ തേടിയവർ, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവർ തുടങ്ങിയവർ ഫംഗസ് പിടിപെടാൻ സാധ്യതയുള്ളവരുടെ പട്ടികയിൽപെടുന്നു.

കോവിഡ് ചികിത്സയുടെ ഭാഗമായി ആന്റിവൈറൽ മരുന്നുകളും സ്റ്റിറോയ്ഡുകളും കഴിക്കേണ്ടി വരുന്നതു പ്രതിരോധശേഷി കൂടുതൽ ദുർബലമാക്കും. തലയോട്ടിക്കുള്ളിലെ അറകൾ, മസ്തിഷ്കം, ശ്വാസകോശം എന്നിവയെയാണ് മ്യൂക്കർമൈക്കോസിസ് പ്രധാനമായി ബാധിക്കുക.

ഏതവയവത്തെയാണു ബാധിച്ചത് എന്നതിനനുസരിച്ച് രോഗലക്ഷണങ്ങളും മാറും. മുഖത്തെ ഒരുഭാഗത്തു തടിച്ചു നീരുവരിക, പനി, തലവേദന തുടങ്ങിയവയാണു പൊതുവായ ലക്ഷണങ്ങൾ. മാസ്ക്, ശുചിത്വം, പ്രതിരോധശേഷി വർധിപ്പിക്കുക തുടങ്ങിയവയാണു പരിഹാരം.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക