അഡ്വ. സി ആർ ജയപ്രകാശ് അന്തരിച്ചു. 72 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയെ തുടർന്ന് കോവിഡ് നെഗറ്റീവ് ആയിരുന്നെങ്കിലും പെട്ടെന്ന് ന്യുമോണിയ ബാധിക്കുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
കായംകുളം നഗരസഭ ചെയർമാൻ, ആലപ്പുഴ ഡിസിസി അധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അരൂർ, കായംകുളം നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടിയിരുന്നു. കരീലക്കുളങ്ങര ചക്കാലയില്‍ കുടുംബാംഗമാണ്. ഭാര്യ ഗിരിജാ ജയപ്രകാശ്. മക്കള്‍: ധനിക് ജയപ്രകാശ്, ധന്യ ജയപ്രകാശ്