പാണ്ടനാട്: വീട്ടുമുറ്റത്ത് വെച്ച് പടക്കം പൊട്ടിച്ചതിനു സിപിഐഎം നേതാവിനെയും ഭാര്യയെയും അയൽവാസി വീട്ടിൽ കയറി മർദിച്ചു. പാണ്ടനാട് പഞ്ചായത്ത് പ്രയാർ ഓലിക്കൽ വീട്ടിൽ ബിജുവിനെയും ഭാര്യ മഞ്ജുവിനുമാണ് മർദ്ദനമേറ്റത്. ഇത് സംബന്ധിച്ച് ബിജു ചെങ്ങന്നൂർ പോലീസിൽ പരാതി നൽകി.
സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗമാണ് ബിജു. ബിജുവും ഭാര്യയും മക്കളും വീട്ടുമുറ്റത്തു പടക്കം പൊട്ടിക്കുന്ന സമയത്ത് അയൽവാസിയായ ആൾ വീട്ടിലേക്ക് അതിക്രമിച്ചു കയറി കമ്പി വടി കൊണ്ട് തലക്ക് അടിച്ചു പരിക്കേൽപ്പിക്കുകയിരുന്നു. കൊന്നു കളയുമെന്ന് ഭീഷണി പെടുത്തുകയും ചെയ്തു. പരിക്കേറ്റ ബിജുവും ഭാര്യയും ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ ആണ്.