ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്ത തുക തിരികെ നല്‍കണമെന്ന ഹൈക്കോടതി വിധിക്കെതിരെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയെ സമീപിക്കും. ഇന്നലെ ചേര്‍ന്ന ഗുരുവായൂര്‍ ദേവസ്വം മാനേജ്മെന്റ് കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു രണ്ടു തവണയായി പത്തു കോടി രൂപയാണ് ദേവസ്യം ബോര്‍ഡ് സംഭാവന ചെയ്തിരുന്നത്. എന്നാല്‍ ഇത്തരത്തില്‍ സംഭാവന നല്കാന് ബോര്‍ഡിന് അവകാശമില്ലെന്നായിരുന്നു ഹൈക്കോടതിയുടെ വിലയിരുത്തല്‍. ഇതോടെ സംഭാവനായായി നല്കിയ പത്തുകോടി തിരികെ നല്കാന് കോടതി ഉത്തരവിട്ടിരുന്നു. കോടതിയുടെ ഈ തീരുമാനത്തെ ചോദ്യം ചെയ്താണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ക്ഷേത്ര സ്വത്തുക്കളുടെ അവകാശി ഗുരുവായൂരപ്പനാണ് എന്നതായിരുന്നു കോടതി ചൂണ്ടിക്കാണിച്ചത്. ക്ഷേത്ര സംരക്ഷണ സമിതി, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകള്‍ നല്കിയ ഹര്‍ജിയിലായിരുന്നു കോടതി വിധി.