ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസൻസിന്റെ ഫീസ് 500 ൽ നിന്നും 1000 ആക്കി ഉയർത്തി


തിരുവനന്തപുരം: ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസൻസിനുള്ള നിരക്ക് ഇരട്ടിയാക്കി. ഇതുവരെയുള്ള നിരക്ക് 500 രൂപയായിരുന്നു, ഇത് 1000 രൂപയാക്കി ഉയർത്തി. ഇതിനു പുറമെ, കാർഡിനുള്ള തുകയും സർവീസ് നിരക്കും അടക്കം 260 രൂപ പുറമെ നൽകണം. മൊത്തം തുക 1260 രൂപയാണ് ഇനി മുതൽ ഡ്യൂപ്ലിക്കേറ്റ് ലൈസൻസിനായി നൽകേണ്ടത്.

ഫാൻസി നമ്പറുകളുടെ എണ്ണം വർധിപ്പിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിനൊപ്പമാണ് ഇതും ഉയർത്തിയത്. 2021 ആദ്യത്തോടെ സ്മാർട്ട് കാർഡ‍ിലെ ലൈസൻസ് പ്രതീക്ഷിക്കാമെന്നാണ് അധിക‌ൃതർ പറയുന്നത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക