ദുബായ് ഡ്യൂട്ടിഫ്രീയുടെ ഏഴ് കോടി രൂപ കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടമായ പ്രവാസി മലയാളിക്ക്


ദുബായ്: ദുബായ് ഡ്യൂട്ടിഫ്രീയുടെ ഏഴ് കോടിയിലധികം രൂപയുടെ സമ്മാനം മലയാളിക്ക്. കൊവിഡ് 19 പ്രതിസന്ധി മൂലം ജോലി നഷ്ടമായ പ്രവാസി മലയാളി നവനീത് സജീവനാണ് 7.3 കോടി ഇന്ത്യന്‍ രൂപയ്ക്കര്‍ഹനായത്. കാസര്‍കോട് സ്വദേശിയായ നവനീത് ഒരു വയസുള്ള കുഞ്ഞിന്റെ അച്ഛനാണ്.

നാലു വര്‍ഷമായി അബുദാബിയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു നവനീത്. കോവിഡിനെ തുടര്‍ന്ന് ഈ കമ്പനിയില്‍ ജോലി നഷ്ടമായി. ഡിസംബര്‍ 28-നാണ് അവസാന പ്രവര്‍ത്തി ദിനം. ഇതിനിടെ പുതിയ ജോലിക്കായുള്ള ഇന്റര്‍വ്യൂ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സമ്മാനം ലഭിച്ച ഫോണ്‍കോള്‍ വന്നത്. സുഹൃത്തുക്കളുമായ നാല് പേര്‍ക്കൊപ്പമാണ് നവനീത് ടിക്കറ്റെടുത്തത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക