ബ്രിട്ടണില്‍ നിന്ന് തിരിച്ചെത്തിയ നൂറോളം പേര്‍ നല്‍കിയിരിക്കുന്നത് വ്യാജ വിലാസം; റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്, മുങ്ങിയവരെ ഉടൻ കണ്ടെത്താൻ നിർദ്ദേശം


ന്യൂഡല്‍ഹി: കൊ​റോണ വൈറസ്ഭീതിക്കിടെ രൂപമാറ്റം വന്ന കൊറോണ വൈറസിന്‍റെ ഭീഷണി കൂടി എത്തവേ ബ്രിട്ടണിൽ നിന്ന് മടങ്ങിയെത്തിയ നൂറുകണക്കിന് പേര്‍ തെറ്റായ വിലാസം നൽകി രാജ്യത്ത് മുങ്ങിയതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. ഒരു മാസത്തിനിടെ വന്നവരെയെല്ലാം പരിശോധിക്കാനായിരുന്നു കേന്ദ്രസർ‍ക്കാര്‍ നിർദ്ദേശം.

നവംബർ 25 മുതൽ ഡിസംബർ 23വരെ ബ്രിട്ടണിൽ നിന്ന് 33000 ഇന്ത്യക്കാർ തിരികെയെത്തിയെന്നാണ് കണക്ക്. ജനിതകമാറ്റം വന്ന കൊവിഡ് വൈറസ് പുതിയ ആശങ്കയായ സാഹചര്യത്തിലാണ് ഒരു മാസത്തിനിടെ എത്തിയവർക്കെല്ലാം ആര്‍ടിപിസിആര്‍ പരിശോധന നടത്താൻ നിർദ്ദേശിച്ചത്. പുറത്തു നിന്നും വന്നവരെ അന്വേഷിച്ച് പോയപ്പോഴാണ് ഗുരുതര പ്രശ്നം വെളിപ്പെട്ടത്. വീടുകളിലേക്ക് മടങ്ങിയ നൂറ് കണക്കിന് പേർ തെറ്റായ മേൽവിലാസമാണ് വിമാനത്താവളങ്ങളിലെ ആരോഗ്യ ഡെസ്കിൽ നൽകിയിരക്കുന്നത്.

പഞ്ചാബിൽ 2500ഓളം പേർ,കർണാടകത്തിൽ 570,തെലങ്കാനയിൽ 279,മഹാരാഷ്ട്രയിൽ 109,ഒഡീഷയിൽ 27 എന്നിങ്ങനെയാണ് നാട്ടിലേയ്ക്ക് എത്തിയവരുടെ പട്ടിക. എന്തായാലും വിഷയത്തില്‍ പോലീസ് നീക്കം ഊര്‍ജ്ജിതമായിരിക്കുകയാണ്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക