പ്രതിക്ഷേധമിരമ്പി, കർഷക പ്രക്ഷോപത്തിന് ഐക്യദാർഢ്യവുമായി ഉദുമ ഡിവിഷൻ ജയ് കിസാൻ


മേൽപറമ്പ്: കോർപറേറ്റുകൾക്ക് തീറെഴുതുന്ന കർഷക ബില്ലുകൾക്ക് എതിരെ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത കർഷക ഐക്യദാർഢ്യ ജയ് കിസാൻ പ്രധിഷേധ റാലി എസ് എസ് എഫ് ഉദുമ ഡിവിഷൻ കമ്മിറ്റി മേൽപറമ്പ് ടൗണിൽ സംഘടിപ്പിച്ചു.

പുതിയ കാർഷിക നിയമം പിൻവലിക്കും വരെ സമരം ചെയ്യുന്ന കർഷകർക്ക് പൂർണ്ണമായും പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ജാഫർ സാദിഖ് ആവളം പരിപാടി ഉദ്ഘാടനം ചെയ്തു. ഡിവിഷൻ ജനറൽ സെക്രട്ടറി സഅദ് മേൽപറമ്പ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡിവിഷൻ സെക്രട്ടറിമാരായ ഉനൈസ് കളനാട് ആഷിക് ഹദ്ദാദ് എന്നിവരും സെക്ടർ, യൂണിറ്റ് ഭാരവാഹികളും പങ്കെടുത്തു.ഡിവിഷൻ സെക്രട്ടറി അബ്ദുൽ ജബ്ബാർ ബിലാൽ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക