കർഷക പ്രതിഷേധം; പ്രധാനമന്ത്രി ഇന്ന് മധ്യപ്രദേശിലെ കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തും


ന്യൂഡൽഹി: കർഷക പ്രതിഷേധം മറികടക്കാനൊരുങ്ങി സർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നുച്ചക്ക് മധ്യപ്രദേശിലെ കര്‍ഷകരുമായി ആശയവിനിമയം നടത്തും. ബി.ജെ.പി പ്രചാരണ പരിപാടികളും തുടരുകയാണ്. സമരം ശക്തമാക്കുന്നത് സംബന്ധിച്ചും സുപ്രീംകോടതി നിരീക്ഷണങ്ങള്‍ വിലയിരുത്താനും കർഷകർ യോഗം ചേരും.

ഡല്‍ഹിയിലെ അതിശൈത്യത്തിനിടെ കർഷക സമരം 23-ആം ദിവസത്തിലേക്ക് കടന്നു. മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്നതില്‍ കുറഞ്ഞൊന്നിനും കർഷകർ തയ്യാറല്ല. ദേശീയപാത ഉപരോധം തുടരുകയാണ്. അതിനാല്‍ സമരത്തെ മറികടക്കാനുള്ള എല്ലാ മാർഗങ്ങളും തേടുകയാണ് സർക്കാർ.

അനുകൂലമായ പ്രചാരണം ശക്തമാക്കുന്നതിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ കര്‍ഷകരുമായി ആശയവിനിമയം നടത്തും. ഉച്ചക്ക് രണ്ട് മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പരിപാടി. 23,000 ഗ്രാമങ്ങളില്‍ പരിപാടി പ്രദര്‍ശിപ്പിക്കും.

അനുകൂല പ്രചാരണത്തിന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിര്‍മല സീതാരാമന്‍, പിയൂഷ് ഗോയല്‍, നരേന്ദ്ര സിഹ് തോമർ എന്നിവർ ഇന്നലെ സാഹചര്യം വിലയിരുത്തിയിരുന്നു. ശേഷം നിലപാട് വ്യക്തമാക്കി സർക്കാർ 8 പേജുള്ള കത്ത് കർഷകർക്കയച്ചു. കർഷകരുമായി ആശയവിനിമയത്തിനുള്ള വാതില് തുറന്നിടുന്നു എന്ന് വ്യക്തമാക്കിയ കത്തില്‍ പ്രതിപക്ഷ അജണ്ടകള്‍ ഉൾക്കൊള്ളില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രാമക്ഷേത്ര നിർമ്മാണത്തില്‍ പ്രതിപക്ഷത്തിനുള്ള ദേഷ്യമാണ് കർഷകസമരമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക