ഫാഷൻ ഗോൾഡ് നിക്ഷേ തട്ടിപ്പ്: അറസ്റ്റിലായ മാനേജർ സൈനുൽ ആബിദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും


കാസർകോട്: നിക്ഷേപ തട്ടിപ്പ്‌ കേസിൽ
അറസ്റ്റിലായ ഫാഷൻ ഗോൾഡ് ജ്വല്ലറി ജനറൽ മാനേജർ സൈനുൽ ആബിദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഇന്നലെ വൈകീട്ട് കീഴടങ്ങാൻ എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. മാനേജിംഗ് ഡയറക്ടർ പൂക്കോയ തങ്ങളും മകനും പയ്യന്നൂർ ശാഖയുടെ മാനേജരുമായ ഹിഷാമും 40 ദിവസത്തിലേറെയായി ഒളിവിൽ തുടരുകയാണ്.

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ കഴിഞ്ഞമാസം 7 നാണ് എം.സി കമറുദ്ദീൻ എം.എൽ.എയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കമറുദ്ദീനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മാനേജിംഗ് ഡയറക്ടർ പൂക്കോയ തങ്ങളും മകനും പയ്യന്നൂർ ശാഖയുടെ മാനേജരുമായ ഹിഷാമും ജനറൽ മാനേജർ സൈനുൽ ആബിദിനും ഒളിവിൽ പോവുകയായിരുന്നു. ഇവർക്ക് വേണ്ടി കഴിഞ്ഞ മാസം എട്ടുമുതൽ ലുക്ക്‌ ഔട്ട്‌ നോട്ടിസ് പുറത്തിറക്കി അന്വേഷണസംഘം തിരച്ചിൽ നടത്തുകയായിരുന്നു.

അതിനിടെ മുൻകൂർ ജാമ്യാപേക്ഷയുമായി സൈനുൽ ആബിദ് ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാവാനായിരുന്നു കോടതിയുടെ നിർദ്ദേശം. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവാനെത്തിയപ്പോൾ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സൈനുൽ ആബിദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. വിശദമായി ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിന് അപേക്ഷ സമർപ്പിക്കുമെന്നാണ് സൂചന.

അതേസമയം 40 ദിവസമായി ഒളിവിൽ കഴിയുന്ന മാനേജിംഗ് ഡയറക്ടർ പൂക്കോയ തങ്ങളെയും ഹിഷാമിനെയും പിടികൂടാൻ ഇത് വരെ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക