മരണത്തിന് കാരണം അധ്യാപകന്‍; ഫാത്തിമ ലത്തീഫ് മരിക്കുന്നതിന് മുൻപ് കുറിച്ചുവെച്ച സന്ദേശം പുറത്ത്; അന്വേഷണത്തിന് സിബിഐ കൊല്ലത്തെ വീട്ടിൽ


കൊല്ലം: ചെന്നൈ ഐഐടി വിദ്യാര്‍ത്ഥിയായിരുന്ന ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി സിബിഐ സംഘം കൊല്ലത്ത്. മാതാപിതാക്കളില്‍ നിന്നും ഫാത്തിമയുടെ ഇരട്ട സഹോദരയില്‍ നിന്നും ഉദ്യോഗസ്ഥര്‍ മൊഴിയെടുക്കും. കോളജില്‍ നിന്നുമുള്ള മാനസിക പീഡനത്തെ തുടര്‍ന്ന് ഹോസ്റ്റല്‍ മുറിയില്‍ ഫാത്തിമ ജീവനൊടുക്കുകയായിരുന്നു.

മരണത്തിന് ഉത്തരവാദി കോളജ് അധ്യാപകനാണെന്ന് ഫാത്തിമ മൊബൈലില്‍ രേഖപ്പെടുത്തി വച്ചിരുന്നതായാണ് സിബിഐ കണ്ടെത്തിയത്. കഴിഞ്ഞ നവംബര്‍ 9നായിരുന്നു സംഭവം. ചെന്നൈ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് എസ്പി ഈശ്വര മൂര്‍ത്തിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങിയെങ്കിലും കേസ് പിന്നീട് സിബിഐയ്ക്കു കൈമാറി.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക