അറസ്റ്റിലായതിൽ പ്രതികരണവുമായി ഫിറോസ് കുന്നംപറമ്പിൽ. ഫേസ്ബുക്കിലാണ് ഫിറോസ് കുന്നംപറമ്പിൽപ്രതികരണം അറിയിച്ചത്.
തന്നെ ദ്രോഹിച്ചതിന് ദൈവം നൽകിയ ശിക്ഷയാണ് ആഷിഖ് തോന്നയ്ക്കലിന്റെ അറസ്റ്റെന്നാണ് ഫിറോസ് കുറിച്ചത്.
ഒരിക്കൽ ചാരിറ്റി പോലും നിർത്തിയതിന് കാരണം ഇയാളാണ് കാരണമെന്നും ഇയാളുടെ അടിവേര് മാന്തിയാൽ ചില നന്മയുടെ വെള്ളരിപ്രാവുകളും കുടുങ്ങുമെന്നും ഫിറോസ് കുന്നംപറമ്പിൽ കുറിച്ചു.
'എന്നെ ദ്രോഹിച്ചതിന് ദൈവം നൽകിയ ശിക്ഷ
താനും തന്നെപ്പോലുള്ള തന്റെ കൂടെ ചേർന്ന് നിൽക്കുന്ന കുറെ ചാരിറ്റിക്കാരും എന്നെ ദ്രോഹിച്ചതിന് കണക്കില്ല.
ഇന്നും നിന്റെ സുഹൃത്തുക്കൾ അത് തുടരുന്നുണ്ട്. എല്ലാം തെറ്റായിപോയി എന്നെ കൊണ്ട് മറ്റുള്ളവർ കളിപ്പിച്ചതാണെന്നു നീ പറഞ്ഞപ്പോഴും എന്റെ മനസ്സിലെ മുറിവും എന്റെ കണ്ണീരും ദൈവം കണ്ടു.
നിന്റെ ദ്രോഹം കാരണമാണ് ഞാൻ ഒരിക്കൽ ചാരിറ്റി പോലും നിർത്തിയത്, ഇവൻ മാത്രമല്ല ഇതിന്റെ അടിവേര്
മാന്തിയാൽ ചില നന്മയുടെ വെള്ളരിപ്രാവുകളും കുടുങ്ങും. ഇതൊരു പരീക്ഷണമാണ് എല്ലാം കഴിഞ്ഞു തിരിച്ചു
വരുമ്പോ നന്മയുള്ള യഥാർത്ഥ മനുഷ്യനായി ജീവിക്കു. ചാരിറ്റി എന്നത് ആരെയെങ്കിലും കാണിക്കാനുള്ള ഒരുവാക്കല്ല
പണമുണ്ടാക്കാനുള്ള മാർഗവുമില്ല. വേദനിക്കുന്ന വിഷമിക്കുന്ന നമ്മുടെ സഹോദരങ്ങൾക്കു വേണ്ടി ത്യജിക്കാനുള്ള
മനസും ശരീരവും വേണം. അവന് വേദനിക്കുമ്പോൾ നമ്മുടെ കണ്ണിന്നു കണ്ണുനീർ വരണം അതിനൊന്നും
കഴിയില്ലെങ്ങിൽ അത് ചെയ്യുന്നോരെ ദ്രോഹിക്കാതെയെങ്കിലും ഇരിക്കണം.
ഇതൊരു ശിക്ഷ തന്നെയാണ് നീ മൂലം കഷ്ടപ്പെട്ട ഒരുപാട് പാവങ്ങളുടെ ശാപത്തിന്റെ ശിക്ഷ..'
ആറ്റിങ്ങൾ ഡി വൈ എസ് പിയുടെയും വർക്കല പൊലീസിന്റെയും നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ നടത്തിയ
പരിശോധനയിലാണ് കള്ളനോട്ടടി സംഘം പിടിയിലായത്. ഇതിലാണ് ആഷിഖ് തോന്നയ്ക്കലും അറസ്റ്റിലായത്. വർക്കല പാപനാശം ബീച്ചിൽ കള്ളനോട്ട് മാറാൻ ശ്രമിച്ച രണ്ടുപേർ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ഇവരെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഘത്തിലെ കൂടുതൽ പേരെക്കുറിച്ച് വിവരം ലഭിച്ചത്.
അതിനു ശേഷം പൊലീസ് നടത്തിയ പ്രത്യേക അന്വേഷണത്തിൽ മംഗലപുരം തോന്നയ്ക്കൽ കേന്ദ്രീകരിച്ച് ചാരിറ്റി പ്രവർത്തനം നടത്തുന്ന മുപ്പത്തിയഞ്ചുകാരനായ ആഷിഖ് തോന്നയ്ക്കൽ പിടിയിലാകുകയായിരുന്നു. ഇയാൾ കാട്ടായിക്കോണം നെയ്മനമൂലയിൽ വീട് വാടകയ്ക്കെടുത്ത് കഴിഞ്ഞ ഒന്നരമാസമായി താമസിച്ചു വരികയായിരുന്നു. ഇയാൾക്കൊപ്പം ഒരു യുവതിയും അമ്മയും ഉണ്ടായിരുന്നു.
കഴിഞ്ഞദിവസം ഇയാളെയും കൂട്ടി കാട്ടായികോണത്തെ വാടകവീട്ടിൽ വർക്കല പൊലീസ് തെളിവെടുപ്പിനെത്തി. ഇവിടെ നിന്ന് അഞ്ചുലക്ഷം രൂപയുടെ കള്ളനോട്ടും യന്ത്രങ്ങളും പിടിച്ചെടുക്കുകയായിരുന്നു.