കൊല്ലത്ത് നിന്നും സർക്കാർ മുന്നറിയിപ്പ് അവഗണിച്ച് മത്സ്യ ബന്ധനത്തിന് പോയ 25ഓളം ബോട്ടുകള്‍ തിരികെ എത്തിയില്ല, ആശങ്കയോടെ നാട്ടുകാർ

പ്രതീകാത്മക ചിത്രം

കൊല്ലം: ബുറേവി ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്ന സാഹചര്യത്തില്‍, കൊല്ലം നീണ്ടകര, ശക്തികുളങ്ങര ഭാഗത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ടുകള്‍ തിരികെ എത്തിയിട്ടില്ല. 25ഓളം ബോട്ടുകള്‍ ഉള്‍ക്കടലില്‍ ഉണ്ട് .ഇവരെ തിരിച്ചെത്തിക്കാനുള്ള ശ്രമം കോസ്റ്റ് ഗാര്‍ഡ് ആരംഭിച്ചു.


കൊല്ലം നീണ്ടകര, ശക്തികുളങ്ങര തുറമുഖങ്ങളില്‍ നിന്ന് മത്സ്യ ബന്ധനത്തിനായി പോയ ബോട്ടുകളാണ് തിരികെ എത്താത്തത്. അപകട മുന്നറിയിപ്പ് അവഗണിച്ച് കടലില്‍ തുടരുന്ന ബോട്ടുകളാണിവ. ഓഖിക്ക് സമാനമായ സാഹചര്യം ഒഴിവാക്കാന്‍ നേരത്തെ തന്നെ അപകട മുന്നറിയിപ്പ് നല്‍കിയിരുന്നു.


ജില്ലയിലെ എല്ലാ ഹാര്‍ബറുകളും അടച്ചിട്ടിരിക്കുകയാണ്. ആഴ്ചകള്‍ക്ക് മുന്‍പ് കടലില്‍ പോയ ബോട്ടുകളാണ് തിരികെ എത്താത്. ഒദ്യോഗിക കണക്കനുസരിച്ച് 25 ബോട്ടുകളാണെങ്കിലും ഇതില്‍ കൂടുതല്‍ ബോട്ടുകള്‍ ഉള്‍ക്കടലില്‍ ഉണ്ടാകാനാണ് സാധ്യത. കോസ്റ്റ് ഗാര്‍ഡും കോസ്റ്റല്‍ പൊലിസും ചേര്‍ന്ന് ഇവരെ തിരികെ എത്തിക്കാന്‍ ശ്രമം തുടരുകയാണ്.


തമിഴ്‌നാട്ടില്‍ നിന്നുള്ള ബോട്ടുകള്‍ ഇതിനിടെ കൊല്ലം തീരത്തടുപ്പിച്ചു.എന്‍.ഡി.ആര്‍.എഫി ന്റെ ഒരു സംഘം പുനലൂര്‍ താലൂക്കിലെ കല്ലട റിവര്‍, തെന്മല പരപ്പാര്‍ഡാം, എന്നീ സ്ഥലങ്ങള്‍ പരിശോധിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക