കൊച്ചിയിൽ ജോലിക്കാരി ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ച സംഭവം; ഫ്‌ളാറ്റ് ഉടമ അറസ്റ്റിൽ


കൊച്ചി: എറണാകുളത്ത്
ജോലിക്കാരി ഫ്‌ളാറ്റില്‍ നിന്ന് വീണു മരിച്ച സംഭവത്തില്‍ ഫ്‌ളാറ്റുടമ ഇംതിയാസിനെ പോലീസ് അറസ്റ്റ് ചെയ്തു. ജോലിക്കാരിയെ അന്യായമായി തടഞ്ഞുവച്ചുവെന്ന കുറ്റമാണ് ഇംതിയാസിനെതിരെ ചുമത്തിയിട്ടുള്ളത്. ഇയാള്‍ക്ക് നേരത്തെ മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. ഉപാധികളോടെയാണ് എറണാകുളം ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നത്.

തമിഴ്‌നാട് സ്വദേശിനിയായ കുമാരിയാണ് മരിച്ചത്. ഫ്‌ളാറ്റിലെ ആറാം നിലയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് പരുക്കേറ്റ ഇവരെ ഗുരുതരാവസ്ഥയില്‍ കൊച്ചിയിലെ സ്വകാര്യശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ നാലാം ദിവസം മരിച്ചു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക