ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിമാന സര്‍വീസ് പുനരാരംഭിക്കുന്നു. ആഭ്യന്തര വിമാന സര്‍വീസ് ആണ് രാജ്യത്ത് പു: നരാരംഭിയ്ക്കാന് തീരുമാനിച്ചിരിക്കുന്നത്. ഇതിനുള്ള നീക്കവുമായി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം രംഗത്ത് വന്നു. കോവിഡിന് മുമ്പുള്ള അംഗീകൃത ശേഷിയുടെ 80 ശതമാനം സര്‍വീസ് നടത്താന്‍ ആഭ്യന്തര വിമാനക്കമ്പനികളെ അനുവദിക്കുമെന്നാണ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചിട്ടുള്ളത്.
നിലവില്‍ 70 ശതമാനം വിമാന സര്‍വീസുകളാണ് നടത്തിവരുന്നത്. നവംബര്‍ 30 വരെ ആഭ്യന്തര സര്‍വീസ് 2.52 ലക്ഷം വരെ ഉയര്‍ന്നതായി കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരി ട്വിറ്ററില്‍ കുറിച്ചു . ആഭ്യന്തര വിമാനക്കമ്പനികള്‍ക്ക് 80 ശതമാനം ശേഷിയോടെ അടിയന്തരമായി സര്‍വീസ് നടത്താന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.