നടിയെ ആക്രമിച്ച കേസ്; ഗണേഷ് കുമാറിന്റെയും മുൻ ഓഫീസ് സെക്രട്ടറി പ്രദീപിന്റെയും വീട്ടിൽ റെയ്‌ഡ്‌


കൊല്ലം: കെ.ബി.ഗണേഷ് കുമാർ എം.എല്‍.എയുടെയും മുന്‍ ഓഫിസ് സെക്രട്ടറി പ്രദീപിന്റെയും വീടുകളില്‍ പൊലീസ് റെയ്‌ഡ്‌. നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് നടപടി. ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ വീട്ടിലാണ് ബേക്കല്‍ പൊലീസ് പരിശോധന നടത്തുന്നത്.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ പ്രദീപ് കോട്ടാത്തലക്ക് ജാമ്യം. കെ.ബി.ഗണേഷ് കുമാർ എം.എൽ.എയുടെ ഓഫീസ് സെക്രട്ടറിയായിരുന്ന പ്രതിയെ ഇക്കഴിഞ്ഞ 24-ന് രാത്രി എംഎല്‍എയുടെ പത്തനാപുരത്തെ വസതിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് എന്നതടക്കം ഉപാധികളോടെയാണ് ജാമ്യം.

നാലു ദിവസത്തെ കസ്റ്റഡിയിൽ ലഭിച്ചിട്ടും പ്രതി അന്വേഷണത്തോട് സഹകരിച്ചില്ലെന്ന് പൊലീസ് കോടതിയില്‍ അറിയിച്ചിരുന്നു. ഗൂഡാലോചനക്ക് ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെടുക്കാനും കഴി​ഞ്ഞിട്ടില്ല.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക