ന്യൂഡൽഹി: രാജ്യത്ത് പാചകവാതകത്തിനുള്ള വില വർധിച്ചു. ഇതോടെ ഗാർഹിക സിലിണ്ടറിന് 50 രൂപ വർധിച്ച് 651 രൂപയിലേക്ക് എത്തിയിട്ടുണ്ട്. വാണിജ്യ സിലിണ്ടറിന്റെ വിലയും ഇതിനൊപ്പം തന്നെ വർധിപ്പിച്ചിട്ടുണ്ട്. ദില്ലിയിൽ ഒരു സിലിണ്ടറിന് 54.50 രൂപയാണ് വർധിച്ചിട്ടുള്ളത്.
അതേ സമയം 19 കിലോഗ്രാം തൂക്കമുള്ള പാചകവാതക സിലിണ്ടറിന് 1296 രൂപയാണ് പുതുക്കി നിശ്ചയിച്ച വില. കഴിഞ്ഞ മാസം ഇതേ സിലിണ്ടറിന് 1241 രൂപയായിരുന്നു വില. വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറിന് ഇത്തവണ 62 രൂപയാണ് വർധിപ്പിച്ചിട്ടുള്ളത്. അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായിട്ടുള്ള ഇന്ധന വില വർധനവാണ് ഇതിന് കാരണമായി കേന്ദ്രം ചൂണ്ടിക്കാണിക്കപ്പെടുന്നത്. കൊവിഡ് മൂലമുള്ള നിയന്ത്രണങ്ങളിൽ ഇളവ് നൽകിത്തുടയങ്ങിയതോടെ ആഗോള വിപണിയിലും വില വർധിച്ചിട്ടുണ്ട്.