സ്വര്‍ണവില വീണ്ടും കൂടി: നാലുദിവസത്തിനിടെ വർധിച്ചത് 1,120 രൂപ


കൊച്ച: സംസ്ഥാനത്ത് സ്വര്‍ണവലിയില്‍ ചാഞ്ചാട്ടം തുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 160 രൂപകൂടി 36,880 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4610 രൂപയുമായി.

ഇതോടെ നാലുദിവസത്തിനിടെ പവന്റെ വിലയില്‍ 1,120 രുപയുടെ വര്‍ധനവാണുണ്ടായത്. നവംബര്‍ 30ന് 35,760 രൂപയിലേയ്ക്ക് വിലതാഴ്ന്നിരുന്നു.

ആഗോള വിപണിയിലും സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവുണ്ടായി. സ്‌പോട്ട് ഗോള്‍ഡ് വില 0.1ശതമാനം ഉയര്‍ന്ന് 1,841.90 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.2ശതമാനം ഉയര്‍ന്ന് 49,380 രൂപയായി.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക