കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ ഇടിവിനു ശേഷം ഇന്ന് നേരിയ വര്‍ധന. ഗ്രാമിന് 20 രൂപയാണ് ഇന്ന് കൂടിയത്. പവന് 160 രൂപ കൂടി 35,920 രൂപയിലെത്തി.
വില കുറഞ്ഞതിനാല്‍ അത്യാവശ്യക്കാര്‍ നടത്തുന്ന വാങ്ങലുകള്‍ ഏറിയതാകാം ഈ വര്‍ധനക്ക് കാരണം. കുത്തനെ കുതിച്ചുയര്‍ന്ന് പവന് 42,000 വരെ ഒരുഘട്ടത്തില്‍ എത്തിയ സ്വര്‍ണ വില കഴിഞ്ഞ നാലു മാസത്തിനകം 6000 രൂപയോളമാണ് കുറഞ്ഞത്.