ക​രി​പ്പൂ​ർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; പി​ടി​കൂ​ടിയത് 1.84 കോ​ടി​യു​ടെ സ്വ​ര്‍​ണം


കൊ​​​ണ്ടോ​​​ട്ടി: ക​​​രി​​​പ്പൂ​​​ര്‍ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ മൂ​​​ന്നു ദി​​​വ​​​സ​​​ത്തി​​​നി​​​ടെ അ​​​ഞ്ചു വി​​​വി​​​ധ സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ലാ​​​യി പി​​​ടി​​​കൂ​​​ടിയത് ഒ​​​രു കോ​​​ടി 84 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ 3664 ഗ്രാം​​​സ്വ​​​ര്‍​​​ണം . ദു​​​ബാ​​​യി​​​ല്‍ നി​​​ന്നു എ​​​യ​​​ര്‍ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ് വി​​​മാ​​​ന​​​ത്തി​​​ല്‍ എ​​​ത്തി​​​യ കാ​​​സ​​​ര്‍​​​ഗോ​​​ഡ് സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ ആ​​​യി​​​ഷ​​​ത് എ​​​ന്ന യാ​​​ത്ര​​​ക്കാ​​​രി​​​ല്‍ നി​​​ന്നു 370 ഗ്രാം ​​​സ്വ​​​ര്‍​​​ണ​​​മാ​​​ണ് പി​​​ടി​​​കൂടിയത് .

സ്വ​​​ര്‍​​​ണം ചെ​​​റു ക​​​ഷ്ണ​​​ങ്ങ​​​ളാ​​​യി ബാ​​​ഗി​​​ലെ വ​​​സ്ത്ര​​​ത്തി​​​നു​​​ള്ളി​​​ല്‍ ഒ​​​ളി​​​പ്പി​​​ച്ച നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു. സ്പൈ​​​സ് ജെ​​​റ്റ് വി​​​മാ​​​ന​​​ത്തി​​​ല്‍ ദു​​​ബാ​​​യി​​​ല്‍ നി​​​ന്നെ​​​ത്തി​​​യ സാ​​​ലി​​​യി​​​ല്‍ നി​​​ന്ന് 707.10 ഗ്രാം ​​​സ്വ​​​ര്‍​​​ണ മി​​​ശ്രി​​​ത​​​വും അ​​​ന​​​സ് എ​​​ന്ന യാ​​​ത്ര​​​ക്കാ​​​രി​​​ല്‍ നി​​​ന്ന് 960.8 ഗ്രാം ​​​സ്വ​​​ര്‍​​​ണ മി​​​ശ്രി​​​ത​​​വു​​​മാ​​​ണ് ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ഗു​​​ളി​​​ക രൂ​​​പ​​​ത്തി​​​ല്‍ ശ​​​രീ​​​ര​​​ത്തി​​​നു​​​ള്ളി​​​ല്‍ ഒ​​​ളി​​​പ്പി​​​ച്ചു ക​​​ട​​​ത്താ​​​ന്‍ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. കാ​​​സ​​​ര്‍​​​ഗോ​​​ഡ് സ്വ​​​ദേ​​​ശി​​​യാ​​​യ അ​​​ന്‍​​​വ​​​ര്‍ എ​​​ന്ന യാ​​​ത്ര​​​ക്കാ​​​രി​​​ല്‍ നി​​​ന്ന് 601 ഗ്രാം ​​​സ്വ​​​ര്‍​​​ണ​​​വും ക​​​ണ്ടെ​​​ത്തി. ഹാ​​​ര്‍​​​ഡ്ബോ​​​ര്‍​​​ഡ് പെ​​​ട്ടി​​​യു​​​ടെ പാ​​​ളി​​​ക​​​ള്‍​​​ക്കു​​​ള്ളി​​​ലാ​​​യി ഒ​​​ളി​​​പ്പി​​​ച്ച നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു സ്വ​​​ര്‍​​​ണം. ഫ്ളൈ ​​​ദു​​​ബാ​​​യ് വി​​​മാ​​​ന​​​ത്തി​​​ല്‍ ദു​​​ബാ​​​യി​​​ല്‍ നി​​​ന്നെ​​​ത്തി​​​യ ക​​​ട​​​ലു​​​ണ്ടി ഷി​​​ബു​​​ലാ​​​ല്‍ എ​​​ന്ന യാ​​​ത്ര​​​ക്കാ​​​ര​​​ന്‍ 1025 ഗ്രാം ​​​സ്വ​​​ര്‍​​​ണ മി​​​ശ്രി​​​ത​​​മാ​​​ണ് ക​​​ണ്ടെ​​​ത്തി​​​യ​​​ത് .

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക