കലവൂരിൽ ഒരു കോടി ചിലവിൽ നിർമിക്കുന്ന സർക്കാർ സ്കൂളിലെ ക്ലാസ്സ്‌ റൂം നിർമാണത്തിലിരിക്കെ തകർന്നു വീണു


കലവൂർ: നിർമാണത്തിലിരുന്ന സർക്കാർ സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണു. ഒരു കോടി രൂപ ചിലവിൽ നിർമിക്കുന്ന കെട്ടിടമാണ് തകർന്നു വീണത്. പൊന്നാട് ഗവ.എൽപി സ്കൂളിൽ മന്ത്രി തോമസ് ഐസക്ക് ആസ്തിവികസന ഫണ്ടിലാണ് ഒരു കോടി രൂപ ചെലവഴിച്ച് 4 ക്ലാസ് മുറികൾ പണിയുന്നത്.

അതെ സമയം, നിർമാണത്തിന്റെ തുടക്കം മുതൽ നാട്ടുകാർക്ക് പരാതിയുണ്ടായിരുന്നു എന്നാണ് അറിയുന്നത്. ഇന്നലെ രാത്രി കോൺക്രീറ്റ് നടക്കുന്നതിനിടെയാണ് തൂണ് ഒടിഞ്ഞ് ഒരു ഭാഗം വീണത്.
തുടർന്ന്, നാട്ടുകാർ തുടർനിർമാണം തടഞ്ഞു. മണ്ണഞ്ചേരി പൊലീസും സ്ഥലത്തെത്തി. നാട്ടുകാർ പരാതിപ്പെട്ടിട്ടുണ്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക