കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമം തള്ളാൻ ലക്ഷ്യമിട്ട് നാളെ ചേരാനിരുന്ന പ്രത്യേക നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ച്- ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ


തിരുവനന്തപുരം: നാളെ ചേരാനിരുന്ന നിയമസഭാ യോഗത്തിന് അനുമതി നിഷേധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാര്‍ഷിക നിയമത്തിനെതിരെ പ്രത്യേക നിയമസഭ ചേരാനാകില്ലെന്നും അടിയന്തര സാഹചര്യമില്ലെന്നും അറിയിച്ചാണ് ഗവര്‍ണര്‍ അനുമതി നിഷേധിച്ചത്.

പ്രത്യേക നിയമസഭ സമ്മേളനം ചേരാന്‍ മന്ത്രിസഭാ യോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്തിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമം വോട്ടിനിട്ട് തള്ളാനായിരുന്നു നിയസഭാ സമ്മേളനം ചേരാന്‍ തീരുമാനിച്ചത്. നിയമം വോട്ടിനിട്ട് തള്ളുന്നതിനോടൊപ്പം ഭേദഗതി നിരാകരിക്കാനും ആലോചനയുണ്ടായിരുന്നു. കൂടാതെ കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയും സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക