ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തർക്ക് പ്രവേശനം: ക്ഷേത്ര പരിസരം കണ്ടെയ്ൻമെന്റില്‍ തുടരും


ഗുരുവായൂർ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ ദേവസ്വം തീരുമാനം. ചോറൂണ് ഒഴികെ മറ്റു വഴിപാടുകള്‍ നടത്താം. ചെറിയ കുട്ടികളേയും അറുപത്തിയഞ്ചു വയസിനു മുകളിലുള്ളവരേയും പ്രവേശിപ്പിക്കില്ല. ക്ഷേത്ര പരിസരം കണ്ടെയ്ൻമെന്റില്‍ തുടരും. ക്ഷേത്രത്തിലേക്ക് പ്രവേശനം ഉണ്ടാകും.

കടകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കില്ല. വ്യാപാരികള്‍ക്ക് കോവിഡ് പരിശോധന പൂര്‍ത്തിയാക്കിയ ശേഷമെ കടകള്‍ തുറക്കാന്‍ അനുവദിക്കുകയുള്ളൂ. ദേവസ്വം ജീവനക്കാര്‍ക്കു കോവിഡ് ബാധിച്ചതു കാരണമാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക