കാമുകിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് പഞ്ചായത്ത് കൂട്ടം നിർബന്ധിച്ച് തുപ്പൽ കുടിപ്പിച്ച യുവാവ് മണിക്കൂറുകൾക്കുള്ളിൽ തൂങ്ങിമരിച്ചു


ബീഹാർ: പ്രണയത്തിലായിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ പഞ്ചായത്ത് കൂട്ടം പരസ്യമായി സ്വന്തം തുപ്പൽ നക്കിച്ച യുവാവ് മണിക്കൂറുകൾക്കം ജീവനൊടുക്കി. പശ്ചിമ ബിഹാറിലെ ചൈൻപൂരിലാണ് സംഭവം. 22 കാരനായ ശിവ്ശങ്കർ ഗുപ്തയെയാണ് തിങ്കളാഴ്ച രാത്രി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ശനിയാഴ്ച രാത്രിയാണ് യുവാവിന്റെ ആത്മഹത്യയിലേക്ക് നയിച്ച സംഭവം നടന്നത്. തന്റെ മൊബൈൽ ഫോൺ തിരികെ വാങ്ങാൻ ഗുപ്ത വീട്ടിന് സമീപമുള്ള പെൺകുട്ടിയുടെ വീട്ടിലെത്തി. താനുമായി വഴക്കിട്ടതിനെ തുടർന്ന് പെൺകുട്ടി ഫോണുമായി വീട്ടിലേക്ക് പോവുകയായിരുന്നുവെന്നാണ് യുവാവ് പറഞ്ഞത്. എന്നാൽ വീട്ടിലെത്തിയ യുവാവിനെ പെൺകുട്ടിയുടെ വീട്ടുകാർ തടഞ്ഞുവയ്ക്കുകയായിരുന്നു. പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു ഇത്.

രണ്ട് സമുദായത്തിൽപ്പെട്ട വീട്ടുകാരുടെ പ്രശ്നം പഞ്ചായത്ത് കൂട്ടത്തിന് മുന്നിലെത്തി. ഗുപ്ത കുറ്റക്കാരനാണെന്ന് പഞ്ചായത്ത് വിധിച്ചതിന് പിന്നാലെ ശിക്ഷയായി തറയിൽ തുപ്പിക്കുകയും അത് യുവാവിനെ കൊണ്ട് നക്കിക്കുകയുമായിരുന്നു. ജനക്കൂട്ടത്തിന്റെയും കുടുംബാംഗങ്ങളുടെയും മുന്നിൽവെച്ചായിരുന്നു ശിക്ഷ നടപ്പാക്കിയത്. ഇതിന് പിന്നാലെ ഞായറാഴ്ച രാത്രി വാതിൽ കുറ്റിയിട്ടശേഷം തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക