സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറി വിൽപ്പനക്ക് ഹൈക്കോടതിയുടെ അനുമതി


കൊച്ചി: കേരളത്തില്‍ അന്യസംസ്ഥാന ലോട്ടറി വില്‍പ്പന അനുവദിച്ച് ഹൈക്കോടതി.നാഗാലാന്‍ഡ് ലോട്ടറി വില്‍പ്പനക്കാണ് ഹൈക്കോടതി അനുമതി നല്‍കിയിരിക്കുന്നത്. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുളള സ്ഥാപനമായ ഫ്യൂച്ചര്‍ ഗെയിമിങ് സൊല്യൂഷന്‍സ് നല്‍കിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ലോട്ടറി വില്‍പ്പനയില്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ഹൈക്കോടതി റദ്ദാക്കി. സ്ഥാപനത്തിന്റെ ലോട്ടറി വില്‍പ്പനയിലും മാര്‍ക്കറ്റിങ്ങിലും സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇടപെടരുതെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക