ബിജെപിക്ക് തിരിച്ചടി; ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ ടി.ആര്‍.എസ് തിരിച്ചുപിടിക്കുന്നു; തൊട്ടുപിന്നിൽ ഉവൈസിയുടെ പാർട്ടി എഐഎംഐഎം


ഹൈദരാബാദ്: ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ പിടിച്ചടക്കാനുള്ള ബി.ജെ.പിയുടെ മോഹത്തിന് തിരിച്ചടി. തപാല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ബഹുദൂരം മുന്നിലായിരുന്ന ബി.ജെ.പി ബാലറ്റ് വോട്ടുകള്‍ എണ്ണി തുടങ്ങിയതോടെ പിന്നോക്കം പോയി. തെലങ്കാനയിലെ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രീയ സമിതി (ടി.ആര്‍.എസ്) ആണ് നിലവില്‍ മുന്നില്‍. ടി.ആര്‍.എസ് 62 സീറ്റുകളിലൂം എഐഎംഐഎം 31 സീറ്റുകളിലും ബി.ജെ.പി 22 ഇടത്തും കോണ്‍ഗ്രസ് മൂന്നിടത്തും ലീഡ് ചെയ്യുന്നു.

14 ഡിവിഷനുകളില്‍ എഐഎംഐഎം വിജയിച്ചു കഴിഞ്ഞു. എഐഎംഐഎം സ്ഥാനാര്‍ത്ഥി ഹുസൈനി പാഷ കിഷന്‍ ബാഗ് വാര്‍ഡില്‍ വിജയിച്ചു. ദബീര്‍പുര, രാംനസ്പുര, ദൂഹ്ബൗലി, നവാബ് സാഹബ് കുന്ത, ബര്‍കസ്, പട്ടേര്‍ഘട്ടി, പുര്‍നപൂര്‍, റിയാസ്തനഗര്‍, അഹമദ് നഗര്‍, മെഹദിപട്ടണം എന്നിവിടങ്ങളിലും ഇതിനകം എഐഎംഐഎം വിജയിച്ചു.

ടി.ആര്‍.എസ് സ്ഥാനാര്‍ത്ഥി റസൗരി സുനിത മേട്ടുഗുഡ ഡിവിഷനില്‍ നിന്ന് വിജയിച്ചു. പുഷ്പ നാഗേഷ്യാദവ് രാമചന്ദ്രപുരം ഡിവിഷന്‍ നേടി. രാജകുമാര്‍ പട്ടേല്‍ യൂസഫ്ഗുഡ ഡിവിഷനിലും ഫസിയുദീന്‍ മൊറാബന്ദയിലും വിജയിച്ചു.
അതിനിടെ, വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മൊബൈല്‍ ഫോണ്‍ കയറ്റിയതിന് എഐഎംഐഎം സ്ഥാനാര്‍ത്ഥി ഷഹീന ബീഗത്തിന്റെ ഭര്‍ത്താവ് ഷരീഫിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
തപാല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ബി.ജെ.പി 88 സീറ്റുകളിലും ആര്‍.ടി.എസ് 32 വാര്‍ഡുകളിലും എഐഎംഐഎം 17 വാര്‍ഡുകളിലുമാണ് മുന്നിട്ടു നിന്നത്.

150 വാര്‍ഡുകളുള്ള കോര്‍പറേഷനില്‍ ബി.ജെ.പി 149 ഇടത്തും കോണ്‍ഗ്രസ് 146ഏ എഐഎംഐഎം 51ലും ടിഡിപി 106ലുമാണ് മത്സരിച്ചുത്. ടി.ആര്‍.എസ് 150 സീറ്റുകളിലും മത്സരിച്ചു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക