പാലക്കാട് നഗരസഭയിലെ 'ജയ്ശ്രീ റാം ഫ്ലക്സ് വിവാദം; പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചേർക്കണമെന്ന ആവശ്യം ശക്തമാകുന്നു


പാലക്കാട്: പാലക്കാ‍ട് നഗരസഭ കെട്ടിടത്തിന് മുകളിൽ ജയ്ശ്രീറാം ഫ്ലക്സ് ഉയർത്തിയ കേസിൽ പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചേർക്കണമെന്ന ആവശ്യം ശക്തമാകുന്നു. പ്രകടനം നടത്തിയതിനും ഗതാഗതം തടസപ്പെടുത്തിയതിനുമാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. ദൃശ്യങ്ങളും ഫോട്ടോകളും പരിശോധിച്ച് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

പാലക്കാട് നഗരസഭ കെട്ടിടത്തിന് മുകളിൽ ജയ് ശ്രീ റാം ഫ്ലക്സ് പ്രദർശിപ്പിച്ച സംഭവത്തിൽ പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. 3 ബി.ജെ.പി കൗൺസിലർമാരും സംസ്ഥാന നേതാവും അടക്കം പ്രതിയാക്കാനാണ് സാധ്യത. ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചു എന്ന വകുപ്പ് ചേർത്താണ് കേസ് എടുത്തത്. സർക്കാർ ഓഫീസിൽ അതിക്രമിച്ച് കയറൽ , മതസ്പര്‍ദ്ധ വളർത്തൽ തുടങ്ങിയ വകുപ്പുകൾ ചേർക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നഗരസഭ കെട്ടിടത്തിന് മുകളിൽ ഡി.വൈ.എഫ്.ഐ ദേശീയ പതാക ഉയർത്തിയ സംഭവത്തിൽ യുവമോർച്ച നൽകിയ പരാതിയിൽ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്.

പ്രകടനം നടത്തിയതിനും ഗതാഗതം തടസപ്പെടുത്തിയതിനും കേസ് എടുത്തിട്ടുണ്ട്. സ്ഥാനാത്ഥികളും , കൗണ്ടിംങ്ങ് ഏജന്‍റുമാരും മാത്രമാണ് വോട്ടെണ്ണൽ ദിവസം നഗരസഭ വളപ്പിൽ പ്രവേശിപ്പിച്ചിട്ടുള്ളൂ എന്നാണ് പൊലീസിന്‍റെ വാദം .എന്നാൽ ആർ.എസ്.എസ് നേതാക്കളും ബി.ജെ.പി നേതാക്കളും നഗരസഭ വളപ്പിൽ ആഘോഷങ്ങൾക്കായി എത്തിയിരുന്നു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക