ജമ്മു കശ്മീര്‍ പിടിക്കാനുള്ള ബിജെപിയുടെ മോഹത്തിന് തിരിച്ചടി; തിരഞ്ഞെടുപ്പിൽ ബിജെപിയെ മറികടന്ന് ഫാറൂഖ് അബ്ദുല്ലയുടെ പാര്‍ട്ടിയായ ഗുപ്കാർ സഖ്യം മുന്നേറുന്നു


ശ്രീനഗര്‍: ജമ്മു കശ്മീര്‍ ഡിസ്ട്രിക്റ്റ് ഡവലപ്പമെന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ ഫാറൂഖ് അബ്ദുള്ള നേതൃത്വം നല്‍കുന്ന പീപ്പിള്‍ അലൈന്‍സ് ഫോര്‍ ഗുപ്കാര്‍ ഡിക്ലറേഷന്റെ മുന്നേറ്റം. അവസാന ഫലസൂചനകള്‍ അനുസരിച്ച് പ്രാദേശിക പാര്‍ട്ടികളുടെ സഖ്യമായ ഗുപ്കാര്‍ സഖ്യം 81 സീറ്റുകളില്‍ മുന്നിലാണ്. ബിജെപി 47 സീറ്റുകളില്‍ മുന്നിലാണ്. ഒറ്റക്കു മത്സരിച്ച കോണ്‍ഗ്രസിന് നിലവില്‍ 21 സീറ്റുകളില്‍ മാത്രമേ ലീഡുള്ളു.

കശ്മീരില്‍ ഗുപ്കാര്‍ സഖ്യവും ജമ്മുവില്‍ ബിജെപിയുമാണ് മുന്നേറുന്നത്. ജമ്മു പ്രവിശ്യയില്‍ 44 സീറ്റുകളിലാണ് ബിജെപി മുന്നേറ്റം തുടരുന്നത്. ഗുപ്കാര്‍ സഖ്യം ഇവിടെ 20 സീറ്റിലാണ് മുന്നില്‍. എന്നാല്‍ കശ്മീരില്‍ ഗുപ്കാര്‍ സഖ്യം 61 സീറ്റുകളില്‍ മുന്നിലാണ്. ഇവിടെ മൂന്ന് സീറ്റുകളില്‍ മാത്രമാണ് ബിജെപി മുന്നിലുള്ളത്.

ജമ്മു കശ്മീരിലെ 20 ജില്ലകളിലെ 280 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 8 ഘട്ടങ്ങളിലായി ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്. നവംബര്‍ 28ന് ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. അവസാന ഘട്ട വോട്ടെടുപ്പ് നടന്നത് ഡിസംബര്‍ 19നാണ്. ഫറൂഖ് അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സ്, മെഹബൂബ മുഫ്തിയുടെ പിഡിപി അടക്കമുള്ളവര്‍ ഗുപ്കാര്‍ സഖ്യത്തിന് കീഴിലാണ് മത്സരിച്ചത്.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ശേഷം ആദ്യം നടക്കുന്ന തിരഞ്ഞെടുപ്പാണ് ഡിസ്ട്രിക്റ്റ് ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ്. ജമ്മുകാശ്മീരില്‍ ത്രിതല പഞ്ചായത്ത് സംവിധാനത്തില്‍ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് കൂടിയാണ് ഇത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക