'ഇന്ത്യയിലെ നിലവിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നു; കർഷക പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ച് കനേഡിയൻ പ്രധാനമന്ത്രി- ജസ്റ്റിൻ ട്രൂഡോ


ഇന്ത്യയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. രാജ്യത്ത് തുടർന്ന് പോരുന്ന പ്രക്ഷോഭത്തെ സംബന്ധിച്ച് ഇതാദ്യമായാണ് ഒരു ലോകനേതാവ് പ്രതികരിക്കുന്നത്. കർഷരുടെ സമരത്തിന് പിന്തുണ അറിയിച്ച ട്രൂഡോ, ഇന്ത്യയിലെ നിലവിലെ സാഹചര്യങ്ങളിൽ ആശങ്കയും പ്രകടമാക്കി. സമാധാനമായി പ്രതിഷേധിക്കാനുള്ള അവകാശം സംരക്ഷിക്കാൻ കാനഡ എപ്പോഴും ഉണ്ടാകുമെന്നും ട്രൂഡോ അറിയിച്ചു.


ഗുരുനാനാക്കിന്‍റെ 551-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന ഒരു ഓൺലൈൻ ചടങ്ങിലാണ് ഇന്ത്യയെക്കുറിച്ചും രാജ്യത്ത് നിലവിൽ നടക്കുന്ന പ്രതിഷേധത്തെ സംബന്ധിച്ചും ട്രൂഡോ പ്രതികരിച്ചത്. 'സാഹചര്യം ആശങ്കയുണ്ടാക്കുന്നതാണ്. നമ്മൾ കുടുംബത്തെയും സുഹൃത്തുക്കളെയും ഓർത്ത് വളരെയധികം ആശങ്കപ്പെടുന്നുണ്ട്. നിങ്ങളിൽ പലർക്കും ഇതൊരു യാഥാർഥ്യമാണെന്ന് എനിക്കറിയാം.. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തിനൊപ്പം കാനഡ എപ്പോഴും നിലകൊള്ളും' ട്രൂഡോ വ്യക്തമാക്കി.


കേന്ദ്രസർക്കാരിന്‍റെ പുതിയ കാർഷിക നിയമത്തിനെതിരെ കർഷകർ നടത്തുന്ന പ്രതിഷേധം ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കോവിഡ് വ്യാപനത്തിന്‍റെ ഈ കാലത്ത് കടുത്ത ശൈത്യത്തെ പോലും അവഗണിച്ച് ആയിരക്കണക്കിന് കർഷകരാണ് രാജ്യതലസ്ഥാനത്ത് പ്രതിഷേധം തുടരുന്നത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക