'ഇത് രാജ്യത്തിന്റെ ആ​ഭ്യ​ന്ത​ര വിഷയം, പുറത്തുള്ളവർ അ​ഭി​പ്രാ​യ പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത് ശ​രി​യാ​യ നി​ല​പാ​ട​ല്ല'; ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭ​ത്തെ പി​ന്തു​ണ​ച്ച ക​നേ​ഡി​യ​ന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോക്കെതിരെ കേന്ദ്രം


ന്യൂഡ​ല്‍​ഹി: കര്‍ഷക പ്ര​ക്ഷോ​ഭ​ത്തെ പി​ന്തു​ണച്ചെത്തിയ ക​നേ​ഡി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ന്‍ ട്രൂ​ഡോ​യു​ടെ നി​ല​പാ​ടി​നെ​തി​രെ ഇ​ന്ത്യ. ഒ​രു ജ​നാ​ധി​പ​ത്യ രാ​ജ്യ​ത്തി​ന്‍റെ ആ​ഭ്യ​ന്ത​ര വി​ഷ​യ​ങ്ങ​ളി​ല്‍ ഇ​ത്ത​രം അ​ഭി​പ്രാ​യ പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത് ശ​രി​യാ​യ നി​ല​പാ​ട​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് അ​നു​രാ​ഗ് ശ്രീ​വാ​സ്ത​വ തു​റ​ന്ന​ടി​ച്ചു.

ന​യ​ത​ന്ത്ര ച​ര്‍​ച്ച​ക​ള്‍ രാ​ഷ്ട്രീ​യ നേ​ട്ട​ങ്ങ​ള്‍​ക്കു വേ​ണ്ടി ദു​ര്‍​വ്യാ​ഖ്യാ​നം ചെ​യ്യു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ വാ​ര്‍​ത്ത​ക​ളാ​ണ് ഇ​ന്ത്യ​യി​ല്‍​ നി​ന്നു പു​റ​ത്തു​വ​രു​ന്ന​ത്. സ്ഥി​തി ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണ്. അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും സം​ബ​ന്ധി​ച്ച്‌ ആ​ശ​ങ്ക​യു​ണ്ട് എ​ന്നു​മാ​യി​രു​ന്നു ട്രൂ​ഡോ പ​റ​ഞ്ഞ​ത്. ഗു​രു നാ​നാ​ക് ജ​യ​ന്തി​യോ​ട് അ​നു​ബ​ന്ധി​ച്ചു സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക