'ഗൂഗിള്‍ പേയല്ല, ഫോണ്‍ പേയല്ല, കൈക്കൂലി നേരെ പോക്കറ്റിലേക്ക്'; ഇരുചക്ര വാഹനക്കാരിയായ യുവതിയിൽ നിന്നും വനിതാ പൊലീസുകാരി കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ: വിഡിയോ കാണാം


പ്രതീകാത്മക ചിത്രം

മുംബൈ: പോലീസിന് കൈക്കൂലി നല്‍കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. റോഡില്‍നിന്ന് കൈക്കൂലി വാങ്ങുന്ന പോലീസിനെയാണ് വിഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. കൈക്കൂലി വാങ്ങുന്നത് കൈയ്യിലല്ല, പോക്കറ്റിലാണ്. റോഡരികില്‍ നിയമ ലംഘകരെ പിടികൂടാന്‍ യൂണിഫോമില്‍ നില്‍ക്കുന്ന പോലീസാണ് കൈക്കൂലി ആവശ്യപ്പെടുന്നത്. വാഹനത്തില്‍ വന്ന യുവതി കൈയ്യില്‍ പണമെടുത്തശേഷം വനിത പോലീസിന്റെ പോക്കറ്റിലേക്കുവെയ്ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.

മുംബൈ സായി ഛൗഹാര്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. ഗൂഗിള്‍ പേയല്ല, ഫോണ്‍ പേയല്ല, നേരിട്ട് പോക്കറ്റിലേക്ക് എന്ന അടിക്കുറിപ്പോടെയാണ് 30 സെക്കന്റുള്ള വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. പോലീസിന്റെ അഴിമതികളെക്കുറിച്ചറിയാന്‍ സാധിച്ചു എന്നാണ് സ്ഥലത്തെ ഡിസിപി ദൃശ്യങ്ങളെക്കുറിച്ച് പ്രതികരിച്ചത്.

ഇതാദ്യമായല്ല ഇത്തരം സന്ദര്‍ഭങ്ങെള്‍ നടക്കുന്നതെന്ന വിമര്‍ശനങ്ങളുമായി നിരവധി ആളുകളാണ് രംഗത്തുവന്നിരിക്കുന്നത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക