കേന്ദ്രത്തിന്റെ ചട്ടുകമായി ഗവർണർ മാറരുത്; രൂക്ഷവിമർശനവുമായി- കാ​നം രാ​ജേ​ന്ദ്ര​ൻ


തിരുവനന്തപുരം: പ്രത്യേക നിയമസഭ സമ്മേളനം നിഷേധിച്ച ഗവര്‍ണറുടെ തീരുമാനത്തിനെതിരെ വിമർശനവുമായി സർക്കാരും, പ്രതിപക്ഷവും രംഗത്തുണ്ട്. ഇപ്പോൾ ഗവർണരെ ​​രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ രംഗത്തെത്തി.

കേന്ദ്ര സർക്കാരിൻറെ ചട്ടുകമായി ഗവർണർ മാറരുതെന്ന് അദ്ദേഹം പറഞ്ഞു. ഗവരണരുടെ തീരുമാനത്തെ അദ്ദേഹം അ​പ​ല​പി​ച്ചു. ഗവർണറുടെ ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഗ​വ​ർ​ണ​ർ​ക്ക് ക​ത്ത​യച്ചിട്ടുണ്ട്. ഗവർണറുടെ നടപടി തെറ്റാണെന്ന് പറഞ്ഞുകൊണ്ടാണ് കത്തയച്ചിരിക്കുന്നത്. നിലവിൽ പ്രത്യേക സമ്മേളനം കൂടേണ്ട ആവശ്യം സംസഥാനത്ത് ഇല്ലെന്ന് കാട്ടിയാണ് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ അനുമതി നിഷേധിച്ചത്.

സ​മ്മേ​ള​ന​ത്തെ​ക്കു​റി​ച്ച് നേരത്തെ ഗ​വ​ർ​ണ​ർ വി​ശ​ദീ​ക​ര​ണം തേ​ടിയിരുന്നു. എന്ത് അടിയന്തര സാഹചര്യത്തിലാണ് സഭ ചേരുന്നതെന്ന് ഗവർണർ ചോദിക്കുകയും, സ​ഭാ സ​മ്മേ​ള​നം നേ​ര​ത്തെ ചേ​രാ​ൻ ഉ​ള്ള സാ​ഹ​ച​ര്യം വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ഗ​വ​ർ​ണ​ർ നേരത്തെ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇതിന് ശേഷമാണ് അദ്ദേഹം അനുമതി നിഷേധിച്ചത്.

നാളെ ഒരു മണിക്കൂര്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരാനായിരുന്നു കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൻ്റെ തീരുമാനം. കേന്ദ്രം നടപ്പാക്കിയ കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരെ ബദൽ നിയമം കൊണ്ടുവരാനാണ് സർക്കാർ ആലോചിക്കുന്നത്. നിയമ നിർമാണത്തിനായി സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. കാർഷിക പരിഷ്കരണ നിയമങ്ങൾ വോട്ടിനിട്ട് തള്ളാൻ നിയമസഭ സമ്മേളനം ചേരാനും സർക്കാർ തീരുമാനിച്ചിരുന്നു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക