പണ്ഡിതർ സേവന രംഗത്ത് സജീവമാകണം: കാന്തപുരം


കോഴിക്കോട്: പൂർവ്വികരായ പണ്ഡിതരുടെ മാർഗം സ്വീകരിച്ചു ദീനീ വൈജ്ഞാനിക മേഖലയിൽ പണ്ഡിതർ സേവന സന്നദ്ധരാകണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ബോധിപ്പിച്ചു. സമസ്ത കോഴിക്കോട് ജില്ലാ മുശാവറയുടെ വാർഷിക കൗൺസിലിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പണ്ഡിതർ കാലഘട്ടത്തിന്റെ വെല്ലുവിളികൾ അതിജീവിക്കാൻ ജാഗരൂകരാവാമെന്നും വിജ്ഞാന പ്രചാരണ രംഗത്തു കരുത്തുപകരാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സമസ്ത കോഴിക്കോട് ജില്ലാ മുശാവറയുടെ വാർഷിക കൗൺസിലിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തുന്നു

സമസ്ത ജില്ലാ പ്രസിഡന്റ് സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി അധ്യക്ഷം വഹിച്ചു. സമസ്ത ജില്ലാ ജനറൽ സെക്രട്ടറി കാന്തപുരം എ.പി മുഹമ്മദ് മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്തു. പേരോട് അബ്ദുറഹ്‍മാൻ സഖാഫി ക്ലാസ്സെടുത്തു. സയ്യിദ് ത്വാഹാ സഖാഫി, വി.പി.എം ഫൈസി വില്യാപ്പള്ളി, കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാർ പ്രസംഗിച്ചു. ടി.കെ അബ്ദുറഹ്മാൻ സഖാഫി സ്വാഗതം പറഞ്ഞു. വെണ്ണക്കോട് ശുകൂർ സഖാഫി റിപ്പോർട്ടവതരിപ്പിച്ചു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക