കരിപ്പൂർ വിമാന ദുരന്തത്തിൽ മരിച്ചവരുടെ കുടുബാംഗങ്ങൾക്കും പരിക്കേറ്റവർക്കുമുളള നഷ്ടപരിഹാരം പൂർണമായി നൽകാതെ വിമാനക്കമ്പനി: ആകെ നൽകിയത് 10 ലക്ഷം രൂപ മാത്രം, കുടുംബാംഗങ്ങൾ ഹൈക്കോടതിയിലേക്ക്


കോഴിക്കോട്: ഓഗസ്റ്റ് ഏഴിന് രാത്രിയാണ് ദുബായിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം കരിപ്പൂർ റൺവേയിൽ നിന്ന് തെന്നിവീണ് അപകടത്തിൽപ്പെട്ടത്. ഇതിനെ തുടർന്ന് പൈലറ്റും സഹപൈലറ്റുമടക്കം 18 പേര്‍ മരിക്കുകയും,172 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ മരിച്ചവരുടെ കുടുബാംഗങ്ങൾക്കും പരിക്കേറ്റവർക്കുമുളള നഷ്ടപരിഹാരം പൂർണമായി വിമാനക്കമ്പനി ഇതുവരെ നല്കിയിട്ടില്ല.

ന്യായമായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. പത്ത് ലക്ഷം രൂപ മാത്രമാണ് കുടുംബാംഗങ്ങൾക്ക് ഇതുവരെ ലഭിച്ചത്. ഇടക്കാല സഹായം മാത്രമാണ് കമ്പനി ഇതുവരെ നൽകിയത്. പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും ചികിത്സ ചെലവുമാണ് ഇതുവരെ നൽകിയത്.

ഇന്‍ഷുറന്‍സ് തുക മുഴുവനായി കിട്ടിയിട്ടും കമ്ബനി മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകിയിട്ടില്ലെന്നാണ് ആക്ഷേപം. 1999ലെ ക്യാരേജ് ബൈ എയർക്രാഫ്റ്റ് ആക്ടിലെ റൂൾ 17ഉം20 ഉം പ്രകാരം അന്താരാഷ്ട്ര വിമാന അപകടത്തിൽപെടുന്ന ഓരോ യാത്രക്കാര്‍ക്കും ഒരു കോടി 20 ലക്ഷത്തി മുപ്പത്തി മൂവായിരത്തി എണ്ണൂറ്റി നാൽപ്പത് രൂപ നൽകണമെന്നാണ് ചട്ടം. എന്നാൽ കമ്പനി നിശ്ചയിച്ച തുക മാത്രമേ നൽകു എന്നാണ് എയർ ഇന്ത്യ അറിയിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് മരിച്ച ഷറഫുദ്ദീന്‍റെ കുടുംബം കോടതിയെ സമീപിച്ചത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക