കണ്ണില്ലാത്ത ക്രൂരത !! മദ്യലഹരിയില്‍ പിതാവ് കുട്ടികളെയും ഭാര്യയെയും ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ; ആളെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്കിൽ കേരളാ പോലീസിന്റെ പോസ്റ്റ്


കോഴിക്കോട്: മദ്യലഹരിയിലെത്തിയ പിതാവ് മക്കളെയും ഭാര്യയും മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്. വീഡിയോയിലുളളയാളെ തിരിച്ചറിയാന്‍ പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് പോലീസ്. കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് അറിയിപ്പ്.

മദ്യലഹരിയില്‍ പിതാവ് കുട്ടികളെ അടിക്കുന്നതാണ് വീഡിയോയിലുള്ളത്. മൊബൈല്‍ ഫോണ്‍ കാണാതായെന്നും കുട്ടികള്‍ എടുത്തുവെന്നും ആരോപിച്ചാണ് മര്‍ദ്ദനം. പത്ത് വയസ്സ് തോന്നിക്കുന്ന പെണ്‍കുട്ടിയും ഇളയ ആണ്‍കുട്ടിയുമാണ് മര്‍ദ്ദനമേല്‍ക്കുന്നത്. ഇടയ്ക്ക് ഇയാള്‍ ഭാര്യയേയും അടിക്കുന്നുണ്ട.

തങ്ങള്‍ ഒന്നും എടുത്തിട്ടില്ലെന്നും അടിക്കരുതെന്ന് കുട്ടികള്‍ കരഞ്ഞുകൊണ്ട് പറയുന്നുണ്ടെങ്കിലൂം ഇയാള്‍ വകവയ്ക്കുന്നില്ല. കുട്ടികള്‍ സത്യം പറയാന്‍ ഇയാള്‍ ഭാര്യയേയും അടിക്കുന്നു. അമ്മയെ തല്ലരുതേ എന്നു കുട്ടികള്‍ കേണുപറയുന്നുണ്ട്. ഇതിനിടെ ഇളയ കുട്ടിയെ ഇയാള്‍ എടുത്തെറിയുന്നു. രാത്രിയാണ് മര്‍ദ്ദനം നടക്കുന്നത് ലൈറ്റ് ഓഫ് ചെയ്ത് കുട്ടികളെ അടിക്കുന്നമ്പോള്‍ നിലവിളിക്കുന്ന ശബ്ദം വീഡിയോയിലുണ്ട്. മര്‍ദ്ദനം നടക്കുമ്പോള്‍ ആരോ രഹസ്യമായി വീഡിയോയില്‍ പകര്‍ത്തിയ ദൃശ്യമാണിത്.

മൂത്ത കുട്ടിയെ ഇയാള്‍ അടിക്കുമ്പോള്‍ ഇളയ കുട്ടി മുന്നില്‍ കയറി നിന്ന് തടുക്കാന്‍ ശ്രമിക്കുന്നതും കാണാം. കുട്ടികളെ കാല്‍മുട്ട് കൊണ്ട് ഇടിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ പ്രകടമാണ്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക