കർഷക പ്രതിഷേധം; ലൈവ് പരിപാടി നടന്നുകൊണ്ടിരിക്കെ കിസാന്‍ ഏക്താ മോര്‍ച്ചയുടെ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ബ്ലോക്ക് ചെയ്തു


ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധത്തിലുള്ള കര്‍ഷകരുടെ കൂട്ടായ്മയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ലൈവ് വീഡിയോ ബ്ലോക്ക് ചെയ്തു. പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന കിസാന്‍ ഏക്താ മോര്‍ച്ചയുടെ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളാണ് ബ്ലോക്ക് ചെയ്തത്.

ഏഴു ലക്ഷത്തില്‍ കൂടുതല്‍ ഫോളോവര്‍മാരുള്ള പേജാണിത്. തങ്ങളുടെ കമ്മ്യൂണിറ്റി സ്റ്റാന്റേര്‍ഡിന് യോജിക്കാത്ത ഉള്ളടക്കമാണെന്ന് ആരോപിച്ചാണ് ഫെയ്‌സ്ബുക്ക് ബ്ലോക്ക് ചെയ്തത്.

ഇന്‍സ്റ്റഗ്രാമിലും പുതിയ പോസ്റ്റുകളൊന്നും ഷെയര്‍ ചെയ്യാനാവുന്നില്ലെന്ന് മോര്‍ച്ച നേതാക്കള്‍ പറഞ്ഞു.

കര്‍ഷക പ്രക്ഷോഭം ശക്തമായ രീതിയില്‍ കൊണ്ടുപോവാന്‍ പദ്ധതിയിടുന്നതിടെയാണ് ഫെയ്‌സ്ബുക്കിന്റെ നടപടി. പ്രതിഷേധത്തിലുള്ളവരെ പ്രധാനമായും വിവരങ്ങള്‍ അറിയിച്ചിരുന്നത് ഈ അക്കൗണ്ടുകള്‍ വഴിയായിരുന്നു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക