തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് പിന്നാലെ ഇനിയുള്ള രണ്ടാഴ്ച നിര്‍ണായകമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈഷജ. തിരഞ്ഞെടുപ്പിന്റെ ഭാഗമായി വലിയ ആള്‍ക്കൂട്ടങ്ങള്‍ പലയിടത്തും ഉണ്ടായി. കോവിഡിന്റെ ഗ്രാഫ് വീണ്ടും ഉയരും എന്ന ഭയമുണ്ടെന്നും മന്ത്രി പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമേ മീറ്റിങ്ങുകളും പരിപാടികളും നടത്താന്‍ പാടുള്ളു എന്ന് നിര്‍ദേശമുണ്ടായിരുന്നുവെങ്കിലും വലിയ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ഡായി. ഇനി വരുന്ന രണ്ടാഴ്ചക്കാലം കരുതിയിരിക്കണമെന്നും മന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം വന്‍തോതില്‍ വര്‍ധനവ് ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വരുന്ന ദിവസങ്ങളില്‍ രോഗവ്യാപനം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലില്‍ ആരോഗ്യവകുപ്പ് കൂടുതല്‍ കേസുകള്‍ കൈകാര്യം ചെയ്യാനുള്ള മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എന്നാല്‍ ക്രമാതീതമായി കേസുകള്‍ ഉയര്‍ന്നാല്‍ ആശുപത്രികളില്‍ അതിനുള്ള സൗകര്യം ലഭിക്കാതെ വരികയും ആളുകള്‍ക്ക് ചികിത്സ ലഭിക്കാതെ വരികയും ചെയ്യുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്കി.