വീണ്ടും ആദരം; ആരോഗ്യ മന്ത്രി കെകെ ശൈലജക്ക് മദർ തെരേസ പുരസ്‌കാരം


മുംബൈ: ആരോഗ്യ മന്ത്രി കെ കെ ശൈലജയെ തേടി മറ്റൊരു അവാർഡ് കൂടി. മുംബൈ ആസ്ഥാനമായുള്ള ഹാർമണി ഫൗണ്ടേഷന്റെ മദർ തെരേസ പുരസ്കാരമാണ് (Mother Teresa Award) ആരോഗ്യമന്ത്രി കെ.കെ. ശൈലജയേ തേടി എത്തിയിരിക്കുന്നത്.

കോവിഡ് നിയന്ത്രണത്തിലെ മികവ് പരിഗണിച്ചാണ് മന്ത്രിയ്ക്ക് ഈ അവാർഡ്. നേരത്തെ ഹാർമണി പുരസ്കാരം ലഭിച്ചിട്ടുള്ളത് ദലൈ ലാമ, മലാല യൂസഫ്സായി, കൈലാഷ് സത്യാർത്ഥി എന്നിവർക്കാണ്.

കോവിഡ് നിയന്ത്രണത്തിലെ മികവ് പരിഗണിച്ച് നിരവധി പുരസ്കാരങ്ങളും അഭിനന്ദനങ്ങളും ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് ലഭിക്കുന്നുണ്ട്. കൂടാതെ ഫാഷൻ മാഗസിനായ വോഗ് ഇന്ത്യയുടെ (VOGUE India) വുമൺ ഓഫ് ദ ഇയര്‍ സീരീസിലും ശൈലജ ടീച്ചർ ഇടം നേടിയിട്ടുണ്ട്. കെ. കെ. ശൈലജ ടീച്ചറിനെ 'റോക്സ്റ്റാർ' എന്നാണ് പ്രമുഖ ബ്രട്ടീഷ് മാധ്യമമായ 'ദി ഗാർഡിയൻ' വിശേഷിപ്പിച്ചത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക