കൊച്ചിയിൽ ലാബ് ടെക്‌നീഷ്യയായ പെണ്കുട്ടിയെ ലാബിനുള്ളിൽ പൂട്ടിയിട്ട് ബലാത്സംഗം ചെയ്യാന്‍ ശ്രമം; 19 കാരൻ അറസ്റ്റില്‍


കൊച്ചി: അങ്കമാലിയില്‍ പെണ്‍കുട്ടിയെ സ്വകാര്യ ലാബിനുള്ളില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ മുന്‍കാമുകനായ യുവാവ് അറസ്റ്റില്‍. അങ്കമാലി മേക്കാട് കൂരന്‍ വീട്ടില്‍ ബേസില്‍ ബാബുവിനെ(19)യാണ് അങ്കമാലി പോലീസ് പിടികൂടിയത്.

ലാബ് ടെക്‌നീഷ്യനായി ജോലിചെയ്യുന്ന 19-കാരിക്ക് നേരേ കഴിഞ്ഞദിവസമാണ് അതിക്രമമുണ്ടായത്. ഇരുവരും നേരത്തെ അടുപ്പത്തിലായിരുന്നു. എന്നാല്‍ യുവാവ് ലഹരി മരുന്ന് ഉപയോഗിക്കാറുണ്ടെന്ന് അറിഞ്ഞതോടെ പെണ്‍കുട്ടി ബന്ധത്തില്‍നിന്ന് പിന്മാറി. യുവാവ് പലതവണ വിവാഹാഭ്യര്‍ഥന നടത്തിയെങ്കിലും യുവതി നിരസിച്ചു. വാട്‌സാപ്പും ഫോണ്‍നമ്പറും ബ്ലോക്ക് ചെയ്തു. എന്നാല്‍ യുവാവ് പിന്നീട് അമ്മയുടെ ഫോണില്‍നിന്ന് പെണ്‍കുട്ടിയെ വിളിക്കാന്‍ തുടങ്ങി. ശല്യം തുടര്‍ന്നതോടെ ഈ നമ്പറും ബ്ലോക്ക് ചെയ്തു.

ഇതിനുപിന്നാലെയാണ് കഴിഞ്ഞദിവസം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. വൈകിട്ട് തിരക്കില്ലാത്ത സമയത്ത് പെണ്‍കുട്ടി ജോലിചെയ്യുന്ന സ്വകാര്യ ലാബിലെത്തിയ പ്രതി ലാബിനുള്ളില്‍ അതിക്രമിച്ചുകയറി മുറിയില്‍ പൂട്ടിയിട്ട് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ പെണ്‍കുട്ടിയുടെ സഹോദരനും മറ്റുള്ളവരും എത്തിയതോടെ ഇയാള്‍ മുറി തുറന്ന് രക്ഷപ്പെട്ടു. സംഭവത്തില്‍ കേസെടുത്ത അങ്കമാലി പോലീസ് ഞായറാഴ്ചയാണ് പ്രതിയെ പിടികൂടിയത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക