കൊച്ചി കോർപ്പറേഷനും യുഡിഎഫിന് നഷ്ടമായി; കോണ്‍ഗ്രസ് വിമതന്റെ പിന്തുണയിൽ ഭരണമുറപ്പിച്ച് എല്‍.ഡി.എഫ്‌


കൊച്ചി: കൊച്ചി കോര്‍പറേഷന്‍ ഭരണവും എല്‍.ഡി.എഫ് ഉറപ്പിച്ചു. കോണ്‍ഗ്രസ് വിമതന്‍ സനില്‍മോന്‍ എല്‍.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചു. സുസ്ഥിര ഭണത്തിനാണ് പിന്തുണയെന്ന് പനയപ്പള്ളി ഡിവിഷനില്‍ വിജയിച്ച സനില്‍മോന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. തന്റെ വാര്‍ഡിലെ വോട്ടര്‍മാരുടെ താല്‍പര്യം കൂടി പരിഗണിച്ചാണിതെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പറേഷനില്‍ ഒരു കക്ഷിക്കും ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ വിമതര്‍ക്കും സ്വതന്ത്രര്‍ക്കും പിന്നാലെയായിരുന്നു കക്ഷികള്‍. 75 അംഗ കോര്‍പറേഷനില്‍ എല്‍.ഡി.എഫ് 34 ഡിവിഷനുകളിലും യു.ഡി.എഫ് 32, ബി.ജെ.പി അഞ്ച് ഡിവിഷനുകളിലും വിജയിച്ചിരുന്നു. നാല് സ്വതന്ത്രരും വിജയിച്ചു.

സ്വതന്ത്രരില്‍ ഒരാള്‍ യു.ഡി.എഫിനൊപ്പം നിന്നപ്പോള്‍ എല്‍.ഡി.എഫ് വിമതന്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്ന നിലപാടിലാണ്. രണ്ടു പേര്‍ എല്‍.ഡി.എഫിനെ പിന്തുണച്ചതോടെ മുന്നണിക്ക് 36 പേരുടെ ഭൂരിപക്ഷമായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയായിരുന്നു സനില്‍മോന്‍

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക