മാളിൽ നടിയെ ഉപദ്രവിച്ച സംഭവം: പ്രതികള്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും, നടി പരാതി പിൻവലിച്ചതും മാപ്പ് നൽകിയതും അനുകൂലമായേക്കും


കൊച്ചി: കൊച്ചി നഗരത്തിലെ മാളില്‍ നടിയെ ഉപദ്രവിച്ച സംഭവത്തില്‍ പ്രതികള്‍ ഇന്ന് എറണാകുളം ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. നടിക്ക് പരാതിയില്ലെന്നതും പരസ്യമായി മാപ്പ് പറഞ്ഞതും മുന്‍ നിര്‍ത്തിയാകും ജാമ്യാപേക്ഷ . നടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത് എന്നും പ്രതിഭാഗം വ്യകതമാക്കും .

പ്രതികളായ മലപ്പുറം മങ്കട സ്വദേശികളായ മുഹമ്മദ് ആദിലിനെയും മുഹമ്മദ് റംഷാദിനെയും കളമശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. പ്രതികള്‍ നിലവില്‍ കാക്കനാട് ജില്ലാ ജയിലില്‍ ആണുള്ളത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക