കോഴിക്കോട് പള്ളി പരിസരത്തുനിന്ന് ചന്ദനതടി മോഷണം; മലപ്പുറം സ്വദേശികളായ രണ്ടു പേര്‍ അറസ്റ്റിൽ


കോഴിക്കോട്: കോയിലാണ്ടിയില്‍ പള്ളി പരിസരത്തുള്ള ചന്ദനതടി മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേര്‍ പിടിയില്‍ . കുറുവങ്ങാട് ജുമാമസ്ജിദിനടുത്തുള്ള ചന്ദന തടിയാണ് മുറിച്ചുകടത്താന്‍ ശ്രമിച്ചത് . പള്ളി പരിസരത്തെ ചന്ദന തടികള്‍ മുറിക്കുന്നുവെന്ന് പെരുവണ്ണാമുഴി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യവിവരമാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത് .

എന്നാല്‍ പള്ളി പരിസരത്തുനിന്നും 134 കിലോഗ്രാം ചന്ദന തടിയും ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയാലാകുന്നത്. മലപ്പുറം സ്വദേശികളായ സുബൈര്‍ അബ്ദുള്‍ റഹ്മാന്‍ എന്നിവരാണ് പിടിയിലായത്. പ്രതികള്‍ നിരന്തരം ചന്ദനം കടത്തുന്നവരാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര‍്ക്ക് ലഭിച്ച വിവരം. ഇവര്‍ ചന്ദനം വില്‍ക്കാറുള്ള മലപ്പുറം സ്വദേശിയെ കുറിച്ചുള്ള വിവരങ്ങളും ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇയാളെ പിടികൂടാനുള്ള ശ്രമം തുടങ്ങി . കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക