മലപ്പുറം: ഉത്തരേന്ത്യയില്‍ ബി.ജെ.പി കാണിക്കുന്ന വര്‍ഗീയ രാഷ്ട്രീയനയമാണ് കേരളത്തില്‍ സി.പി.എം പയറ്റുന്നതെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. വി.മുരളീധരന്റെ വാക്കുകളാണ് മുഖ്യമന്ത്രി പിണറായി വിജയന് കടമെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയെ പോലെയൊരു വര്‍ഗീയ വാദിയെ നാട് കണ്ടിട്ടില്ല. ഇതുപോലെ വര്‍ഗീയത പറയുന്ന നേതാവ് വേറെയില്ല. ഇരുപക്ഷത്തേയും തമ്മിലടിപ്പിച്ച് ചോരകുടിക്കുന്ന നയമാണ് മുഖ്യമന്ത്രിയുടേതെന്നും കെ.പി.എ മജീദ് കുറ്റപ്പെടുത്തി.
യു.ഡി.എഫിലെ പ്രശ്നങ്ങള്‍ മുന്നണിക്കുള്ളില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.