പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തിൽ യു.ഡി.എഫ് പിന്തുണ എൽ.ഡി.എഫിന്


തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ
പഞ്ചായത്തിൽ യുഡിഎഫ് പിന്തുണ എൽ ഡി എഫിന്. നാളെ നടക്കുന്ന പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ചെന്നിത്തല തൃപ്പെരുംതുറ പഞ്ചായത്തിൽ എൽ.ഡി. എഫിന് നിരുപാധിക പിന്തുണ നൽകാൻ യു.ഡി.എഫ് പാർലമെൻ്ററി പാർട്ടി യോഗം തീരുമാനിച്ചു.

ബി.ജെ.പി.യെ അധികാരത്തിൽ നിന്നും അകറ്റുന്നതിൻ്റെ ഭാഗമായാണ് ഈ തീരുമാനം. വൈസ് പ്രസി.സ്ഥാനത്തേക്ക് ആരുടേയും പിന്തുണ തേടാതെ അഞ്ചാം വാർഡിൽ നിന്നും യൂ ഡി എഫിൽ നിന്ന് ജയിച്ച രവികുമാറിനെ മത്സരിപ്പിക്കാനും തീരുമാനിച്ചു.ഡി.സി.പ്രസി.എം.ലിജു., മാന്നാർ അബ്ദുൾ ലത്തീഫ്, ജോൺ കെ മാത്യൂ, സിരി സത്യദേവ്, എം.ശ്രീകുമാർ, രാധേഷ് കണ്ണന്നൂർ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
ചെന്നിത്തല പഞ്ചായത്തിൽ പട്ടികജാതി വനിതാ സംവരണമാണ് പ്രസിഡന്റ് സ്ഥാനം
യുഡി എഫിൽ നിന്ന് പട്ടിക ജാതി വനിതകൾ ആരും തന്നെ വിജയിച്ചില്ല. LDF ലും NDA യിലും പട്ടികജാതി വനിതകൾ വിജയിച്ചിട്ടുണ്ട്.
ഇപ്പോഴത്തെ കക്ഷി നില
UDF 6
NDA 6
LDF 5
സ്വതന്ത്രൻ 1

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക