വീട്ടുകാരുടെ എതിർപ്പ് മറികടന്ന് പ്രണയ വിവാഹം; കോഴിക്കോട് നവദമ്പതികൾ ക്ക് നേരെ പട്ടാപ്പകൽ നടുറോഡിൽ ഗുണ്ടാ ആക്രമണം


കോഴിക്കോട്; വീട്ടുകാരുടെ എതിർപ്പ് മറികടക്കന്ന് പ്രണയ വിവാഹം കഴിച്ചവർക്ക് നേരെ
പട്ടാപ്പകൽ ഗുണ്ടാ ആക്രമണം. കോഴിക്കോട് കൊയിലാണ്ടിയിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പട്ടാപ്പകൽ കാർ തടഞ്ഞാണ് എട്ടംഗസംഘം ഇവർക്കെതിരെ ആക്രമണം നടത്തിയത്. ജനങ്ങൾ കൂടി നിൽക്കുന്ന സമയത്തായിരുന്നു സംഭവം.

ഗുണ്ടാസംഘത്തിന്റെ കൈവശം വടിവാൾ, കമ്പി തുടങ്ങിയ മാരകായുധങ്ങളുമുണ്ട്. വരനും സുഹൃത്തുക്കളും സഞ്ചരിച്ച കാർ അടിച്ചുതകർത്ത ഗുണ്ടകൾ പട്ടാപ്പകൽ അവരെ വഴിയിൽ വച്ച് ഭീഷണപ്പെടുത്തുകയും ചെയ്തു. തങ്ങൾക്ക് നേരെ വധഭീഷണിയുണ്ടെന്ന് കാറിൽ സഞ്ചരിച്ച ഷബീർ പറയുന്നു.

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായതോടെ പ്രതികളെ ഉടൻ പിടികൂടുമെന്ന് റൂറൽ എസ് പി അറിയിച്ചു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക