ന്യൂഡൽഹി: കര്‍ഷക സമരത്തിനിടെ ഡല്‍ഹിയിലെ ഗുരുദ്വാരയിൽ മോദിയുടെ അപ്രതീക്ഷിത സന്ദർശനം. കർഷകസമരം 25ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറുമായി കൂടിക്കാഴ്ച നടത്തി വിഷയത്തിൽ ചർച്ച നടത്തി.
സർക്കാരിന്റെ നീക്കങ്ങളോട് കർഷകർ സഹകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. എന്നാൽ, കർഷകർ സമരം കടുപ്പിക്കുകയാണ്. കർഷകരുമായി വീണ്ടും കേന്ദ്ര സർക്കാർ ചർച്ച നടത്തുമെന്ന് മനോഹർ ലാൽ ഖട്ടർ അറിയിച്ചിട്ടുണ്ട്.