ആറ്റിങ്ങലിൽ യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി കുത്തിക്കൊന്നു; ഉറ്റ സുഹൃത്ത് അറസ്റ്റിൽ


തിരുവനന്തപുരം: ആറ്റിങ്ങല്‍ ചെമ്പകമംഗലത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ചെമ്പകമംഗലം കുറക്കട സ്വദേശി വിഷ്ണു (30)വാണ് മരിച്ചത്. സംഭവത്തിൽ വിഷ്ണുവിന്റെ സുഹൃത്ത് കാരിക്കുഴി സ്വദേശി വിമലിനെ (38) പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രി പത്തരയോടെ ചെമ്പകമംഗലത്താണ് സംഭവം. മുന്‍ വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പോലീസ് പറയുന്നത്. രാത്രി ഒന്‍പതര മണിയോടെ വിമലും മറ്റൊരു സുഹൃത്തും കൂടി വിഷ്ണുവിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി. സമീപത്തുള്ള നഴ്‌സിംഗ് ഹോസ്റ്റലിനടുത്ത് വച്ചു ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. നെഞ്ചിലെ കുത്താണ് മരണത്തിനു കാരണം.

മരിച്ച വിഷ്ണുവിന് മാതാപിതാക്കള്‍ ഇല്ല. സഹോദരിയോടൊപ്പമാണ് താമസിക്കുന്നത്. വിമലും വിഷ്ണുവും അടുത്ത സുഹൃത്തുക്കളായിരുന്നു. മുൻവൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് പറയുന്നു.

അടിപിടിക്കിടെ പരിക്കേറ്റതിനെത്തുടർന്ന് വിമലിനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലുള്ള വിമല്‍ പോലീസ് നിരീക്ഷണത്തിലാണ്. മംഗലപുരം പോലീസ് കേസെടുത്തു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക