പിതൃത്വത്തിൽ സംശയം; കൈക്കുഞ്ഞിനെ യുവാവ് തറയിലെറിഞ്ഞു കൊന്നു, ക്രൂരത !!


മുംബൈ: പിതൃത്വത്തിൽ സംശയം, യുവാവ് രണ്ടരമാസം പ്രായമുള്ള കുഞ്ഞിനെ തറയിൽ എറിഞ്ഞു കൊന്നു. മഹാരാഷ്ട്രയിലെ ഗോണ്ടിയിലാണ് സമാനതകളില്ലാത്ത ക്രൂര സംഭവം നടന്നത്. കേശോരി പ്രദേശത്ത് താമസിക്കുന്ന ഭാവേഷ് റൗത്താണ് തന്റെ ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത്.
മദ്യപാനിയായ 34കാരൻ ഡിസംബർ 18ന് കുഞ്ഞിന്‍റെ പിതൃത്വത്തെച്ചൊല്ലി ഭാര്യയുമായി വാക്കുതർക്കത്തിനിടെ കുഞ്ഞിനെ തറയില്‍ എറിഞ്ഞ് കൊല്ലുകയായിരുന്നു. ഗുരുതരമായി പരിക്ക് പറ്റിയ കുഞ്ഞിനെ ഭണ്ഡാരയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒന്നരവര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഒക്ടോബർ 11 നാണ് കുട്ടി ജനിക്കുന്നത്

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക